സ്വകാര്യ ബസിലെ ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പായി
1452418
Wednesday, September 11, 2024 3:59 AM IST
അങ്കമാലി: അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പായി. ഇതനുസരിച്ച് ഡ്രൈവര്‍ 4855 രൂപ, കണ്ടക്ടര്‍ 4575 രൂപ, ഡോര്‍ചെക്കര്‍ 4190 എന്നീ ക്രമത്തില്‍ 14ന് മുമ്പായി ബോണസ് തുക വിതരണം ചെയ്യും. മുന്‍വര്‍ഷത്തേക്കാള്‍ 700 രൂപയാണ് ഇത്തവണ വര്‍ധിപ്പിച്ചിരിക്കുന്നത്.
ചര്‍ച്ചയില്‍ ബസ് ഉടമകളെ പ്രതിനിധീകരിച്ച് ബി.ഒ. ഡേവിസ്, നവീന്‍ ജോണ്‍, ജോളി തോമസ്, കെ.സി. വിക്ടര്‍ എന്നവരും വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് പി.ജെ. ജോയി, പി.ജെ. വര്‍ഗീസ്, കെ.പി. പോളി, എ.വി. സുധീഷ്, പോളി കളപ്പറമ്പന്‍, പി.ടി. ഡേവിസ് എന്നിവരും പങ്കെടുത്തു.