ഭിന്നശേഷിക്കാരിക്ക് ഓണസമ്മാനമായി മുച്ചക്ര വാഹനം
1452412
Wednesday, September 11, 2024 3:50 AM IST
കൊച്ചി: തോപ്പുംപടി ഔവര്‍ ലേഡിസ് സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തോടെ ഭിന്നശേഷിക്കാരിയായ പി.എക്സ്. ഗ്രേസിന് ഓണസമ്മാനമായി മുച്ചക്ര വാഹനം കൈമാറി.
കുമ്പളങ്ങി അഴിക്കകം ഹോളിമേരി പള്ളി വികാരി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കളത്തിവീട്ടില്‍ വാഹനം കൈമാറി. സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. സുനു മാത്യുവും കുടുംബവുമാണ് വാഹനം സ്പോണ്സര് ചെയ്തത്. അധ്യാപിക ലില്ലി പോള്‍, ടി.എം. റിഫാസ്, എന്‍.എ. ഡൊമിനിക് തുടങ്ങിയവര്‍ പങ്കെടുത്തു.