കോതമംഗലം: വാരപ്പെട്ടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാരപ്പെട്ടി പൊത്തനക്കാവുംപടി പാറക്കൽ ഉമ്മറിന്റെ ഭാര്യ റുഖിയബീവി (49) ആണ് മരിച്ചത്.
ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ഒന്നരമാസമായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാവിലെയാണ് മരിച്ചത്. കബറടക്കം നടത്തി. പരേത മേതല പുതുപ്പാലം തേലക്കാട്ട് കുടുംബാംഗം. മക്കൾ: മുഷ്താഖ് (ദന്ത ഡോക്ടർ), മുഖ്താർ. മരുമകൾ: ഷംസി മജീദ് (ദന്ത ഡോക്ടർ).