യംഗ് മൈൻഡ്സ് ഇന്റർനാഷണൽ കോതമംഗലം ക്ലബ് ഉദ്ഘാടനം നാളെ
1452425
Wednesday, September 11, 2024 4:11 AM IST
കോതമംഗലം: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ കോതമംഗലം ക്ലബ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും, വിവിധ സാമൂഹ്യ സേവന പദ്ധതികളുടെ ഉദ്ഘാടനവും നാളെ നടത്തും. വൈകുന്നേരം 7.30ന് റോട്ടറി ഹോളിൽ നടക്കുന്ന ചടങ്ങ് ഇന്ത്യ ഏരിയ നിയുക്ത പ്രസിഡന്റ് ഐ.സി. രാജു ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിൽ പുതുതായി തുടക്കം കുറിച്ച ഇൻർനാഷണൽ സന്നദ്ധ സംഘടനയായ യംഗ് മൈൻഡ്സ് ഇന്റർനാഷണൽ കോതമംഗലം ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റായി സലിം ചെറിയാൻ സ്ഥാനമേൽക്കും.
റീജിയണൽ ചെയർമാൻ ജോസ് അൽഫോൻസ് പുതിയ അംഗങ്ങളെ ചേർക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ഡിസ്ട്രിക്ട് ഗവർണർ കെ.പി. പോൾ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിക്കും. ഇന്റർനാഷണൽ പ്രീസീഡിയം മെന്പർമാരായ സന്തോഷ് ജോർജ്, കെ.എസ്. ബിജുമോൻ, ഏരിയ ട്രഷറർ പ്രതീഷ് പോൾ, നിയുക്ത റീജിയണൽ ചെയർമാൻ എം.എസ്. അനിൽകുമാർ, സെക്രട്ടറി ചെറിയാൻ പൂത്തിക്കോട്, ട്രഷറർ സോണി ഏബ്രഹാം, മിനു അന്ന മാത്യു, മധു മേനോൻ എന്നിവർ പങ്കെടുക്കും.
അടുത്ത ഒരു വർഷക്കാലം അർഹരായ കിഡ്നി രോഗികൾക്ക് സ്വാന്തനമായി സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണമാണ് പ്രധാന പദ്ധതി. ഹോസ്പിറ്റലുകളുമായി ചേർന്ന് സൗജന്യമായി ഡയാലിസിസ് സേവനം ലഭ്യമാക്കുന്നതിനുള്ള ബൃഹത്തായ ഒരു പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്.
സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പാർപ്പിടം, വിദ്യാഭ്യാസം, ചികിത്സാ സഹായം തുടങ്ങിയ മറ്റു പദ്ധതികളൂം ഈ വർഷം നടപ്പാക്കും.