ബീച്ചിൽ യുവതിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ റിമാൻഡിൽ
1452403
Wednesday, September 11, 2024 3:38 AM IST
വൈപ്പിൻ: ബസിൽ യാത്ര ചെയ്ത് പരിചയപ്പെട്ട ആശുപത്രി ജീവനക്കാരിയായ യുവതിയെ ചെറായി ബീച്ചിലെ വിവിധ റിസോർട്ടുകളിൽ കൊണ്ടുവന്ന് പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ.
തൃപ്പൂണിത്തുറ - ഹൈക്കോർട്ട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ കാക്കനാട് ഇടച്ചിറ ചക്കാലക്കൽ അബ്ദുൾ മുത്തലിഫ് (34) ആണ് അറസ്റ്റിലായത്.
ഫോർട്ടുകൊച്ചി- പൂക്കാട്ടുപടി റൂട്ടിൽ ഓടിയിരുന്ന മറ്റൊരു ബസിൽ പ്രതി ജോലി ചെയ്തിരുന്ന കാലത്താണ് പീഡനം നടന്നത്. ഇരയുടെ പരാതിയെ തുടർന്ന് എടത്തല പോലീസ് എടുത്ത കേസിൽ മുനമ്പം പോലീസ് ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ റിമാൻഡ് ചെയ്തു. മുനമ്പം സി ഐ കെ.എസ്.സന്ദീപ്, എസ്ഐ. എം.ബി. സുനിൽകുമാർ എഎസ്ഐ പി.എ. ശ്രീജി, എം.എസ്. രാജി , സി പി ഒ മുഹമ്മദ് യാസിർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.