വൈപ്പിൻ: ചെറായിലെ സഹോദരൻ അയ്യപ്പൻ സ്മാരകത്തിന് സർക്കാർ സാംസ്കാരിക വകുപ്പ് 20 ലക്ഷം രൂപ അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.
പദ്ധതിയേതര വിഹിതത്തിൽ നിന്നുള്ള ധനസഹായമാണിത്. മിശ്രഭോജനത്തിന്റെ ചിരസ്മരണ നിലനിർത്തുന്നതിന് തുണ്ടിടപ്പറമ്പിലെ ഭൂമി ഏറ്റെടുത്തു സ്മാരകം നിർമ്മിക്കുന്നതിന് 70 ലക്ഷം നേരത്തെ അനുവദിച്ചിരുന്നു.