കർഷകച്ചന്ത തുടങ്ങി
1452678
Thursday, September 12, 2024 3:49 AM IST
കാക്കനാട് : കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കർഷകച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം ഉമാ തോമസ് എംഎൽഎ നിർവഹിച്ചു. തൃക്കാക്കര മുനിസിപ്പൽ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.എം. യുനസ് അധ്യക്ഷത വഹിച്ചു.
ആദ്യവില്പന കൃഷിവകപ്പ് അഡീഷണൽ ഡയറക്ടർ ബിൻസി ഏബ്രഹാം നിർവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സക്കറിയാസ് പദ്ധതി വിശദീകരിച്ചു.
നഗരസഭ വികസനകാര്യ ചെയർപേഴ്സൺ സ്മിത സണ്ണി, ക്ഷേമകാര്യ ചെയർപേഴ്സൺ സുനീറ ഫിറോസ്, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ നൗഷാദ് പല്ലച്ചി, മുൻ നഗരസഭാ ചെയർമാൻ ഷാജി വാഴക്കാല തുടങ്ങിയവർ പ്രസംഗിച്ചു.