അപ്പോളോ ആശുപത്രിയില്‍ പ്രോസ്റ്റേറ്റ് ക്ലിനിക്
1452415
Wednesday, September 11, 2024 3:59 AM IST
അങ്കമാലി: അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ അത്യാധുനിക പ്രോസ്റ്റേറ്റ് ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. പ്രോസ്റ്ററ്റൈറ്റിസ്, പ്രോസ്റ്റേറ്റ് കാന്‍സര്‍, ബിനൈന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ (ബിപിഎച്ച്) തുടങ്ങി പ്രോസ്റ്റേറ്റ് സംബന്ധമായ എല്ലാ രോഗാവസ്ഥകള്‍ക്കുമുള്ള കണ്സള്ട്ടേഷന്, അത്യാധുനിക ചികിത്സാ സമീപനം തുടങ്ങി വിപുലമായ സേവനങ്ങളാണ് വിദഗ്ധ യൂറോളജി ആന്‍ഡ് ആന്‍ഡ്രോളജി വിഭാഗം നയിക്കുന്ന പ്രോസ്റ്റേറ്റ് ക്ലിനിക്കില്‍ ലഭ്യമാകുന്നത്.
റോജി എം.ജോണ്‍ എംഎല്‍എ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. അങ്കമാലി പ്രസ് ക്ലബ് സെക്രട്ടറി ബൈജു മേനാച്ചേരി അധ്യക്ഷത വഹിച്ചു. ബി.സുദര്ശന്, ഷുഹൈബ് ഖാദര്‍, ആര്. രമേഷ് കുമാര്‍, റോയ് പി. ജോണ്‍, പിള്ള ബിജു സുകുമാരന്‍, സജു സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 50 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകളും പരിശോധനകള്‍ക്ക് പ്രത്യേക ഇളവുകളും ഉണ്ടായിരുന്നു.
സൗജന്യ രജിസ്ട്രേഷനോടൊപ്പം സൗജന്യ കണ്‍സള്‍ട്ടേഷനുകള്‍, സ്ക്രീനിംഗ് പാക്കേജില്‍ 50 ശതമാനം കിഴിവ്, ഇന്‍-പേഷ്യന്റ് സേവനങ്ങളില്‍ 10 ശതമാനം കിഴിവ് എന്നിവയും നല്‍കും. (മരുന്നിന്റെ വില, ഇംപ്ലാന്റുകള്‍, ഉപഭോഗവസ്തുക്കള്‍ എന്നിവ ഒഴികെ). തിങ്കള്‍ മുതല്‍ ശനി വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം.