പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓണക്കിറ്റ് നൽകി
1452689
Thursday, September 12, 2024 4:01 AM IST
കോതമംഗലം: കോതമംഗലം ലയൺസ് ക്ലബ് പാലിയേറ്റീവ് കെയർ രോഗികൾക്ക് നൽകുന്ന ഓണക്കിറ്റ് വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കോതമംഗലം താലൂക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു.
താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ വോളന്റിയർമാർക്കൊപ്പം ലയൺസ് അംഗങ്ങൾ പാലിയേറ്റീവ് കെയർ രോഗികളുടെ വീടുകൾ സന്ദർശിച്ച് നൂറോളം ഓണക്കിറ്റുകൾ നേരിട്ട് എത്തിച്ച് നൽകും.
വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ കെ.വി. തോമസ്, കെ.എ. നൗഷാദ്, ലയൺസ് ക്ലബ് പ്രസിഡന്റ് ബിനോജ് ജോർജ്, താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് സാം പോൾ എന്നിവർ പ്രസംഗിച്ചു.