കോൺഗ്രസ് പ്രതിഷേധം
1452682
Thursday, September 12, 2024 4:01 AM IST
കരുമാലൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് കരുമാല്ലൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുസി കോളജ് കവലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എ.എം. അലി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ഇ.എം.അബ്ദുൽ സലാം അധ്യക്ഷനായി.
വി.ഐ.കരീം, കെ.എ.സിയാവുദ്ദീൻ, റഷീദ് കൊടിയൻ, എ.എം.അബു, സി.എസ്.സുനീർ, സൂസൻ വർഗീസ്, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഫാത്തിമ ഷംസുദ്ദീൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിതിൻ ഗോപി,
മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാറ റഹീം, വി.എ.അബ്ദുല്ല, അബ്ദുല്ല, സുമംഗലി ഷാജി, റോഷൻ കുഞ്ഞുമോൻ, നാദിർഷ, മനാഫ് മരയ്ക്കാർ, ഉബൈദുല്ല, ഉമർ ഖാൻ, റിയാസ്, റഷീദ് ചോമായത്ത്, അബൂബക്കർ, അൽത്താഫ്, ഇ.എ.അജയകുമാർ, പ്രദീപ് ഈറാട്ട്, പി.കെ.ഹർ എന്നിവർ പ്രസംഗിച്ചു.