ചിറ്റേത്തുകരയിൽ ചെരുപ്പ് കടയ്ക്ക് തീ പിടിച്ചു
1452409
Wednesday, September 11, 2024 3:50 AM IST
കാക്കനാട്: ചിറ്റേത്തുകരയിൽ പ്രവർത്തിക്കുന്ന ചെരുപ്പ് കടയിൽ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയുടെ എട്ട് യൂണിറ്റ് മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീയണച്ചത്. ചിറ്റേത്തുകരയിലെ ഇബാബ ബാഗ്സ് ആൻഡ് ഷൂസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.
കട പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമായതെന്ന് അധികൃതർ പറഞ്ഞു. സമീപത്തുള്ള കടയിലേക്കും തീ പടർന്നിരുന്നു. തൃക്കാക്കര ഫയർ സ്റ്റേഷൻ ഓഫീസർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.