വയോജന സംരക്ഷണം; ശില്പശാല സംഘടിപ്പിച്ചു
1452683
Thursday, September 12, 2024 4:01 AM IST
കാക്കനാട് : മുതിർന്ന പൗരന്മാർ അനുഭവിച്ചുവരുന്നമാനസികസമ്മർദ്ദങ്ങൾവർധിക്കുന്നസാഹചര്യത്തിൽ അവർക്കായി സർക്കാർ,സർക്കാരിതര ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികളും, സേവനങ്ങളും ഏകോപിപ്പിക്കണമെന്ന് ജില്ലാ നിയമ സേവനാ അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ആർ.ആർ. രജിത അഭിപ്രായപ്പെട്ടു.
ജില്ലാ സാമൂഹ്യനീതി ഓഫീസ്, ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി, ജില്ലാ വയോജന കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ രജിസ്ട്രേഷൻ, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ വയോജന കൗൺസിൽ ചെയർമാനുമായ മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു.