കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജ് മലയാള വിഭാഗം ‘കവിതയുടെയും പാട്ടെഴുത്തിന്റെയും പുതിയ വഴി’ എന്ന ശില്പശാല സംഘടിപ്പിച്ചു. കവിയും ചലച്ചിത്രഗാന രചയിതാവുമായ അജീഷ് ദാസന് ഉദ്ഘാടനം ചെയ്തു. ഭാരതമാതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിസി കാച്ചപ്പള്ളി അധ്യക്ഷത വഹിച്ചു.
കോളജ് മാനേജര്‍ റവ. ഡോ. ഏബ്രഹാം ഓലിയപ്പുറത്ത്, വകുപ്പ് അധ്യക്ഷന്‍ ഡോ. അനീഷ് പോള്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം, ഡോ. തോമസ് പനക്കളം, ഫാ. വര്‍ഗീസ് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മലയാളവിഭാഗം പുറത്തിറക്കിയ ഗുല്‍മോഹര്‍ എന്ന മുഖപത്രത്തിന്റെ പ്രകാശനവും അജീഷ് ദാസന് നിര്‍വഹിച്ചു.