സർക്കാരിനെതിരെയുള്ള ആരോപണങ്ങളുമായി കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം
1452401
Wednesday, September 11, 2024 3:38 AM IST
കൊച്ചി: പോലീസിനും ആഭ്യന്തര വകുപ്പിനും എതിരായി ഉയർന്ന ഗുരുതര ആരോപണങ്ങളിലും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ ഗൂഢാലോചനയ്ക്കെതിരെയും ആഭ്യന്തരവകുപ്പിന്റെ ക്രിമിനത്കരണത്തിനെതിരെയും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് കെപിസിസി ആഹ്വാനപ്രകാരം നഗരത്തില്‍ കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. വിജു ചൂളയ് ക്കല്‍ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ, കെ.വി.പി. കൃഷ്ണകുമാര്‍, ശോഭ റെജിലാല്‍ തുടങ്ങിയ വർ പ്രസംഗിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 142 കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തി. എംപിമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, മാത്യു കുഴല്നാടന്, ഉമ തോമസ്, നേതാക്കളായ വി.പി. സജീന്ദ്രന്, വി.ജെ. പൗലോസ്, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.