ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം സമ്മാനിച്ച് കോതമംഗലം ട്രാഫിക് പോലീസ്
1452430
Wednesday, September 11, 2024 4:11 AM IST
കോതമംഗലം: ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം സമ്മാനിച്ച് കോതമംഗലം ട്രാഫിക് പോലീസ്. ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു വിതരണോദ്ഘാടനം നിർവഹിച്ചു.
കോതമംഗലം സിഐ പി.ടി. ബിജോയ് മുഖ്യഭാഷണവും റിലയന്റ് ക്രെഡിറ്റ് ഇന്ത്യാ ലിമിറ്റഡ് എംഡി ജോസ്കുട്ടി സേവ്യർ ആമുഖ പ്രഭാഷണവും നടത്തി. മർത്തോമ്മാ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, കോതമംഗലം ട്രാഫിക് സ്റ്റേഷൻ എസ്എച്ച്ഒ സി.പി. ബഷീർ, എംബിഎംഎം ഹോസ്പിറ്റൽ സെക്രട്ടറി ബിനോയ് മണ്ണഞ്ചേരി,
എസ്ഐ ഷാഹുൽ ഹമീദ്, സിവിൽ പോലീസ് ഓഫീസർ പി.എ. ഷിയാസ് ജെയിംസ് ജോസഫ്, ഷാജൻ പീച്ചാട്ട് എന്നിവർ പ്രസംഗിച്ചു. റിലയന്റ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് യൂണിഫോം വിതരണം ചെയ്തത്.
നല്ലൊരു ഗതാഗത സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പട്ടണത്തിലെ മുഴുവൻ ഓട്ടോ ഡ്രൈവർമാർക്കും യൂണിഫോം വിതരണം ചെയ്തത്.