ബാംബൂ കോര്പറേഷന്: ഓണത്തിന് മുമ്പ് ഇന്‍സന്റീവ് ബോണസും ഡിഎയും
1452417
Wednesday, September 11, 2024 3:59 AM IST
അങ്കമാലി: ബാംബൂ കോര്‍പറേഷനിലെ ഈറ്റ, പനമ്പ് തൊഴിലാളികള്‍ക്ക് ഓണം പ്രമാണിച്ച് ഇന്‍സന്റീവ് ബോണസിനോടൊപ്പം ഡിഎ കൂടി വിതരണം ചെയ്യും. 2023-24 ല്‍ ലഭ്യമായ വേതനത്തിന്റെ 17.5 ശതമാനമാണ് ഇന്‍സെന്റീവ് ബോണസ്.
2024-25 ഏപ്രില്‍, മേയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഡിഎ ആണ് ഓണത്തിന് മുമ്പ് തൊഴിലാളികള്‍ക്ക് നല്‍കുക. ഇതിനു വേണ്ടി ഈ മാസങ്ങളില്‍ ഡിഎയ്ക്ക് അര്‍ഹരായ 195 തൊഴിലാളികള്‍ക്കായി 5,72,905 രൂപ പ്രത്യേക പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്.
കൂടാതെ കോര്‍പറേഷന്റെ കീഴില്‍ ജോലി ചെയ്യുന്ന മറ്റു ജീവനക്കാര്‍ക്കും ഓണത്തിന് മുമ്പ് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ് എന്നിവയും ലഭ്യമാക്കുമെന്ന് കോര്പറേഷന് ചെയര്മാന് ടി.കെ.മോഹനന് അറിയിച്ചു. ഇതിന് ആവശ്യമായ തുകയും സംസ്ഥാന സര്‍ക്കാര്‍ ട്രഷറി വഴി ലഭ്യമാക്കി കഴിഞ്ഞു.
ഇറ്റ, പനമ്പ് തൊഴിലാളികള്‍ക്ക് ഇനിമുതല്‍ ഓരോ മാസാവസാനവും ഡിഎ അവരുടെ അക്കൗണ്ടിലേക്ക് വന്നുചേരും. ദിവസേന ഡിഎ ഇനത്തില്‍ 149 രൂപ കൂടി ഈറ്റ, പനമ്പ് തൊഴിലാളികള്‍ക്ക് കുടിശിക വരുത്താതെ അവരുടെ അധിക വരുമാനമായി മാറും.