പെരുമ്പാവൂർ: രാജഗിരി വിശ്വജ്യോതി ആർട്സ് ആഡ് അപ്ളൈഡ് സയൻസസ് കോളജിലെ തനത് ആശയമായ ഗാർഡൻ ലൈബ്രറിയിലെ "വിസ്ഡം പാത്ത്’ റിട്ടയേർഡ് സുപ്രീംകോടതി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
നൂതന തോട്ടഗ്രന്ഥശാല "വിസ്ഡം പാത്ത്’ പാഠവാതായന പാരായണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഇടയാക്കുന്ന പുതിയ പരീക്ഷണമാണ്.
കോളജ് ഐക്യുഎസിയുടെയും ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രഫ. എം.ഡി. ദേവസ്യ അധ്യക്ഷത വഹിച്ചു.