ഭിന്നശേഷിക്കാര്‍ക്ക് സസ്യ പരിപാലന പരിശീലനം
1452677
Thursday, September 12, 2024 3:49 AM IST
അങ്കമാലി: എറണാകുളം - അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ അലങ്കാര സസ്യങ്ങളുടെ പരിപാലന പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഭിന്നശേഷിക്കാരുടെ ക്ഷേമ പുനരധിവാസത്തിനായി നടപ്പാക്കിവരുന്ന സഹൃദയ സ്പര്‍ശന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. കാന്‍കോര്‍ ഇന്‍ഗ്രേഡിയന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ ചമ്പന്നൂര്‍ സഹൃദയ കാമ്പസിലാണ് നഴ്സറി ആരംഭിക്കുന്നത്. സുബോധന പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രാഥമിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം കാന്‍കോര്‍ മാനവ വിഭവശേഷി മാനേജര്‍ മാര്ട്ടിന് ജേക്കബ് നിര്‍വഹിച്ചു.
സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷനായിരുന്നു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന് മനയംപിള്ളി, ചീഫ് കണ്‍സള്‍ട്ടന്റ് തോമസ് കടവന്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സെലിന് പോള്‍, മരിയ ബെന്നി എന്നിവര്‍ പ്രസംഗിച്ചു. ഓര്‍ക്കാര്‍ഡ് ഗ്രീന്‍സ് ഫാം ആന്റ് നഴ്സറി മാനേജര്‍ സ്മിത നിഷിന് പരിശീലന ക്ലാസ് നയിച്ചു. 30 ഭിന്നശേഷിക്കാര്‍ പങ്കെടുത്തു.