പോൾസൻ സ്കറിയയ്ക്ക് സ്വീകരണം നല്കി
1452435
Wednesday, September 11, 2024 4:13 AM IST
മൂവാറ്റുപുഴ: മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പോൾസൻ സ്കറിയയ്ക്ക് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ വരവേൽപ്പ് നൽകി. ഇതോടനുബന്ധിച്ച് ചേർന്ന സ്വീകരണ സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു.
എംജി സർവകലാശാല സിൻഡിക്കേറ്റ് മെന്പർ പി.ബി. രതീഷ് മുഖ്യപ്രഭാഷണം നടത്തി. സ്വീകരണത്തിന് പോൾസൻ സ്കറിയ മറുപടി പ്രസംഗം നടത്തി. പോൾസൻ കുടുംബാംഗങ്ങളോടൊത്താണ് സ്വീകരണത്തിന് എത്തിയത്. കാദൽ ദി കോർ എന്ന സിനിമയുടെ കഥയ്ക്കാണ് ചലച്ചിത്ര പുരസ്കാരം പോൾസന് ലഭിച്ചത്. ഈ സിനിമയിൽ അഭിനയിച്ച അനുകുര്യനും സ്വീകരണ ചടങ്ങിനെത്തിയിരുന്നു.