കാറിന് തീപിടിച്ച് പൊള്ളലേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു
1452299
Tuesday, September 10, 2024 10:54 PM IST
പെരുന്പാവൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പുല്ലുവഴി വീപ്പനാട്ട് വീട്ടിൽ പരേതനായ വി.സി. പൗലോസിന്റെ മകൻ എബി പോൾ (58) ആണ് മരിച്ചത്. കഴിഞ്ഞ 23ന് ഓടക്കാലി - നെടുങ്ങപ്ര റോഡിൽ പനിച്ചയത്തായിരുന്നുഅപകടം.
പുറമേ പൊള്ളലേറ്റിരുന്നെങ്കിലും ശ്വാസകോശത്തിൽ പുക നിറഞ്ഞ് അണുബാധയുണ്ടായതാണ് മരണ കാരണം. ചികിത്സയിലിരിക്കെ, ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ പാറേത്തുമുകൾ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: റീന കുമ്മനോട് പഴന്പിള്ളിൽ കുടുംബാംഗം. മക്കൾ: കിരണ്‍, മരിയ.