അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം; സമരവുമായി ഡിവൈഎഫ്ഐ
1452672
Thursday, September 12, 2024 3:49 AM IST
അരൂർ: അരൂർ മേഖലയിലെ യാത്രാദുരിതം അവസാനിപ്പിക്കണമെന്നും നിർമാണം നടത്തുന്നതിനാൽ താറുമാറായ റോഡ് സഞ്ചാരയോഗ്യമാക്കാൻ കരാർ കന്പനി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അരൂർ-തുറവൂർ ഉയരപ്പാത നിർമാണം തടസപ്പെടുത്തി. അരൂര്‍- ചന്തിരൂര്‍ പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി നിര്‍ത്തിവെപ്പിച്ചത്.
മൂന്ന് മണിക്കൂറോളം തടസപ്പെടുത്തിയതിന് ശേഷം കരാര്‍ ചുമതലക്കാരായ അശോക ബില്‍ഡ്കോണ്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയും ഒന്നാം ഘട്ടമായി അരൂര്‍ ബൈപ്പാസ് മുതല്‍ ക്ഷേത്രം വരെ ടൈല്‍ പാകി സര്‍വീസ് റോഡ് പുനര്നിര്മിക്കണ മെന്ന തീരുമാനം ഇന്ന് രാത്രി തന്നെ ആരംഭിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ സമരം താത്കാലികമായി അവസാനിപ്പിക്കുകയും ചെയ്തു.
യാത്രാദുരിതത്തിന് പരിഹാരം കാണുന്നത് വരെ ഡിവൈഎഫ്ഐ സമരം തുടരുമെന്ന് നേതൃത്വം അറിയിച്ചു. സമരത്തില്‍ ഡിവൈഎഫ്ഐ നേതാക്കളായ വി.കെ.സൂരജ്,എന്‍. നിഷാന്ത്, അനന്തു രമേശന്, ധനേഷ്ദാസ്, ജിബി ഗോപി, ബിലാല്‍ സിപിഎം നേതാക്കളായ പി.ഡി. രമേശന്, സി.പി. പ്രകാശന്, സലിം കുമാര്‍, സുന്ദർലാൽ, കെ.ഡി. ശശികുമാർ, സുരേന്ദ്രൻ തുടങ്ങിയവരും നേതൃത്വം നല്കി.