ആധുനിക സൗകര്യങ്ങളോടെ പിറവം ആയുർവേദ ആശുപത്രി
1452433
Wednesday, September 11, 2024 4:11 AM IST
പിറവം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പിറവം സർക്കാർ ആയുർവേദ ആശുപത്രിയിൽ പണികഴിപ്പിച്ച യോഗഹാൾ, മെഡിസിൻ സ്റ്റോർ റൂം, റാന്പ് എന്നിവയുടെയും നവീകരിച്ച മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും പ്രവർത്തനോദ്ഘാടനം ചെയർപേഴ്സണ്‍ അഡ്വ. ജൂലി സാബു നിർവഹിച്ചു.
നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ ഉച്ചഭക്ഷണം സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്ന പ്രമോദം പദ്ധതിയുടെ മാർഗദീപമായ മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്കുവേണ്ടി ഫാ. ജോസ് തോമസ് പൂവത്തിങ്കൽ ആദരവ് ഏറ്റുവാങ്ങി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ് കൗണ്‍സിലർമാരായ തോമസ് മല്ലിപ്പുറം, അന്നമ്മ ഡോമി, രമ വിജയൻ, ജോജിമോൻ ചാരുപ്ലാവിൽ ചീഫ് മെഡിക്കൽ ഓഫീസർ പി.ആർ. സലിം എന്നിവർ പങ്കെടുത്തു.