ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി
1452680
Thursday, September 12, 2024 4:01 AM IST
അങ്കമാലി: ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വില കുറച്ച് ഉല്‍പ്പന്നങ്ങള്‍ വിറ്റശേഷം വില്‍പ്പനാന്തര സേവനത്തിന് അധിക തുക ഈടാക്കുന്ന വിപണന തന്ത്രത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. ആര്‍ടിഐ കൗണ്‍സില്‍, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള എന്നിവയുടെ നേതൃത്വത്തില്‍ അങ്കമാലിയില്‍ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമവും ഉപഭോക്തൃ നിയമ ബോധവല്‍ക്കരണ കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വ്യാപാര ഭവനില്‍ നടന്ന സമ്മേളനത്തില്‍ റോജി എം.ജോണ്‍ എംഎല്‍എ അധ്യക്ഷ വഹിച്ചു. അങ്കമാലി മുനിസിപ്പല്‍ ചെയര്മാന് മാത്യു തോമസ്, കൊച്ചി കോര്പറേഷന് മുന്‍ ഡപ്യൂട്ടി മേയര്‍ സാബു ജോര്‍ജ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന ഡയറക്ടര്‍ പ്രിന്‍സ് തെക്കന്‍, സിഡിഎസ് ചെയര്പേഴ്സന് ലില്ലി ജോണി,
കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് അനില്‍ കാഞ്ഞിലി, നഗരസഭ കൗണ്‍സിലര്‍ ഗ്രേയ്സി ദേവസി, അഡ്വ. എ.ഡി. ബെന്നി, ആര്‍ടിഐ സംസ്ഥാന കോ ഓർഡിനേറ്റര്‍ ജോസഫ് വര്‍ഗീസ്, ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍, ഡോ. സിസ്റ്റര്‍ ഷെമി ജോര്‍ജ്, സിസ്റ്റര്‍ ജിസ തെരേസ്, ബിനീറ്റ ചെറിയാന്, ജോഫി മരിയ, പീറ്റര്‍ തെറ്റയില്‍, മിനി ഡൊമിനിക്ക്, ഏലിയാസ് പൈനാടത്ത്, പി.പി. അഗസ്റ്റിന്, എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.