ഡോണ്‍ ബോസ്കോയ്ക്ക് മികച്ച വിദ്യാലയത്തിനുള്ള അവാര്‍ഡ്
1452685
Thursday, September 12, 2024 4:01 AM IST
അങ്കമാലി: വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങളുടെ സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ച് ഉപഭോക്തൃ സംരക്ഷണ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് അങ്കമാലി ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിന് ലഭിച്ചു. പഠനത്തിനും പാഠ്യേതര പ്രവര്‍ത്തനത്തിനും വിദ്യാലയം പ്രകടിപ്പിച്ച മികവിനുള്ള അംഗീകരമാണ് പുരസ്കാരം.
അങ്കമാലി വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രേഷന് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍നിന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് പുത്തന്‍പറമ്പിലും മാനേജര്‍ ഫാ.ജോസഫ് ഇലവനാലും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
റോജി എം.ജോണ്‍ എംഎല്‍എ പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് പുത്തന്‍പറമ്പിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്നു നടന്ന ഉപഭോക്തൃ സംരക്ഷണത്തെ കുറിച്ചുള്ള ക്ലാസില്‍ ഡോണ്‍ ബോസ്കോയിലെ കുട്ടികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.