വിസ്മയകാഴ്ചകളൊരുക്കി ഗുണാ കേവ് ഓണം ട്രേഡ് ഫെയർ
1452684
Thursday, September 12, 2024 4:01 AM IST
കൊച്ചി: പന്തല്‍ ട്രേഡ് ഫെയര്‍ അസോസിയേറ്റ്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗുണാ കേവ് മെഗാ ഓണം ട്രേഡ് ഫെയറില്‍ വന്‍ ജനത്തിരക്ക്. എറണാകുളം മറൈന്‍ഡ്രൈവ് മൈതാനിയില്‍ ഒക്ടോബര്‍ ആറുവരെ നടക്കുന്ന മെഗാ ഓണം ട്രേഡ് ഫെയറില്‍ കൊടൈക്കനാലിലെ ഗുണാകേവിലേക്ക് പോകുന്ന പറയിടുക്കിന്റെ മാതൃകയിലാണ് പ്രവേശന കവാടം രൂപപ്പെടുത്തിയിരിക്കുന്നത്.
മനോഹരമായ വെള്ളച്ചാട്ടം, അത്ഭുതപ്പെടുത്തുന്ന കാനനയാത്ര എന്നിവ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളിലേക്കാണ് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. 150 രൂപയുടെ ലവ് ബേര്‍ഡ്സ് മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള മെക്കാവു വരെയുള്ള പക്ഷികളും സിലിന്‍ഡ്രിക്കല്‍ അക്വേറിയവും പെറ്റ്ഷോയുമെല്ലാം കാഴ്ചക്കാരെ ആകര്‍ഷിക്കും.
150-ലേറെ സ്റ്റാളുകളാണ് മേളയിലുള്ളത്. കറിക്കത്തി മുതല്‍ കാറുകള്‍ വരെ ലഭിക്കുന്ന ബ്രാന്‍ഡഡ് സ്റ്റാളുകളും ഉത്പന്ന വിപണനമേളയും സന്ദര്‍ശകരെ സ്വീകരിക്കും. കുട്ടികള്‍ക്ക് കിഡ്സ് സോണ്‍, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയും രുചിയാസ്വദിക്കാന്‍ ഫുഡ്കോര്‍ട്ടുകളും സജ്ജമാണ്.
പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി ഒന്‍പതു വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി ഒന്‍പതുവരെയുമാണ് പ്രദര്‍ശനം. പ്രവേശനം പാസ് മൂലം.