തുതിയൂർ പള്ളി തിരുനാൾ; ഇന്ന് കൊടിയേറും
1452408
Wednesday, September 11, 2024 3:50 AM IST
കാക്കനാട്: തുതിയൂർ വ്യാകുലമാതാവിന്റെ ദേവാലയത്തിൽ 63-ാം മധ്യസ്ഥ തിരുനാളിന് ഇന്ന് കൊടിയേറും. ജാൻസി രൂപതാ മെത്രാൻ ഡോ. പീറ്റർ പറപ്പുള്ളി മുഖ്യകാർമികത്വം വഹിക്കും. ഫാ. ഡയസ് ആന്റണി വലിയമരത്തുങ്കൽ വചനസന്ദേശം നൽകും. തുടർന്ന് അനുസ്മരണ സമ്മേളനം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും.
ഉമാ തോമസ് എംഎൽഎ, എം.സി. ദിലീപ് കുമാർ, തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണിപ്പിള്ള, എം.കെ. ചന്ദ്രബാബു, സി.ജെ.പോൾ എന്നിവർ പങ്കെടുക്കും. വേസ്പര ദിനമായ ശനിയാഴ്ച ആർച്ച് ബിഷപ് ഡോ: ഫ്രാൻസിസ് കല്ലറക്കൽ മുഖ്യകാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിവസമായ ഞായർ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വചനപ്രഘോഷണം, മഹാ പ്രദിക്ഷണം, ദിവ്യബലി. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിൽ എല്ലാ ദിവസവും കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.