ഒക്ടോബറോടെ നഗരത്തില്‍ പൂര്‍ണമായും എല്‍ഇഡി വെളിച്ചം
1452662
Thursday, September 12, 2024 3:36 AM IST
കൊച്ചി: നഗരത്തില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് മേയര്‍ പറഞ്ഞു. നിലവില്‍ 30,000 എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
ബാക്കി 10,000 എണ്ണം സ്ഥാപിക്കുന്ന ജോലികള്‍ ഒരു മാസത്തോടെ പൂര്‍ത്തിയാകും. ലൈറ്റുകള്‍ കത്തുന്നില്ല എന്ന കൗണ്‍സിലര്‍മാരുടെ പരാതി പരിഹരിച്ചു കഴിഞ്ഞു. എന്‍എച്ച്, പാലാരിവട്ടം ചങ്ങമ്പുഴ പാര്‍ക്ക്, കച്ചേരിപ്പടി, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ ലൈറ്റുകള്‍ തെളിയാത്ത പ്രശ്നം ഉണ്ട്. കേബിളുകളുടെ പ്രശ്നം മൂലമാണിത്.
ഇത് മാറ്റിയിടാന്‍ സിഎസ്എംഎല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സിഎസ്എംഎല്‍ ഈ തുക വഹിച്ച ശേഷം കോര്പറേഷന് തിരിച്ചു നല്കുന്ന രീതിയിലാണ് ലക്ഷ്യമിടുന്നത്.