സ്റ്റുഡന്റ് നഴ്സസ് യൂണിയൻ സെൻട്രൽ സോണ്‍- ബി-കലാമത്സരങ്ങൾ
1452428
Wednesday, September 11, 2024 4:11 AM IST
കോതമംഗലം: നഴ്സിംഗ് വിദ്യാർഥികളുടെ ദേശീയ സംഘടനയായ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സെൻട്രൽ സോണ്‍ ബി - കേരളഘടകത്തിന്റെ കലാമേള -ലക്ഷ്യ 2024, സെന്റ് ജോസഫ് നഴ്സിംഗ് കോളജിൽ നടത്തി. സോണൽ ചെയർപേഴ്സണ്‍ അമൽദേവ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റെനിത ഉദ്ഘാടനം ചെയ്തു.
സോണൽ അഡ്വൈസർ ആഷ പി. വർഗീസ്, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അഡോണ, എസ്എൻഎ സംസ്ഥാന സെക്രട്ടറി എ.പി. നവീന, ജോയിന്റ് സെക്രട്ടറി അഫിയാ രാജേഷ്, പ്രോഗ്രാം ചെയർപേഴ്സണ്‍ കെ. ജാൻവി എന്നിവർ പ്രസംഗിച്ചു.
ഇരുപതോളം നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 300 ഓളം വിദ്യാർഥികൾ പങ്കെടുത്ത കലാമേളയുടെ നടത്തിപ്പിന് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റോസ്ബെൽ, യൂണിറ്റ് എസ്എൻഎ അഡ്വൈസർ ബ്ലെസി സി. വർഗീസ്, യൂണിറ്റ് എസ്എൻഎ വൈസ് പ്രസിഡന്റ് അർപ്പിത മാത്യു എന്നിവർ നേതൃത്വം നൽകി.