എന്‍എഫ്പിആര്‍ ഓണാഘോഷം; ജില്ലാതല ഉദ്ഘാടനം നടത്തി
1452673
Thursday, September 12, 2024 3:49 AM IST
കൊച്ചി: നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റിന്റെ (എന്‍എഫ്പിആര്‍) ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘടനം നടത്തി. എറണാകുളം വിമന്‍സ് അസോസിയേഷന് ഹാളില്‍ ഉമാ തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍എഫ്പിആര്‍ നാഷണല്‍ ചെയര്മാന് ഡോ.സോണി ജോബ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് വച്ചു നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഉമ തോമസ് നിര്‍വഹിച്ചു. കൊച്ചിന് കോര്പറേഷന് കൗണ്‍സിലര്‍ പദ്മജ എസ്. മേനോന്, വിമന്‍സ് അസോസിയേഷന് പ്രസിഡന്റ് ഗീത മേനോന് എന്നിവര്‍ പ്രസംഗിച്ചു.