അങ്കണവാടി പ്രവർത്തകരുടെ സംഗമം നടത്തി
1452679
Thursday, September 12, 2024 3:49 AM IST
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറു ദിവസത്തോളം നീളുന്ന ഓർമിക്കാൻ ഒരോണം-2024 വിപണന പ്രദർശന മേളയുടെ രണ്ടാം ദിവസം അങ്കണവാടി പ്രവർത്തക സംഗമം "ഓണനിലാവ്' റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര സജീവ് അധ്യക്ഷയായിരുന്നു.
ചടങ്ങിൽ സിനിമാതാരം സിനോജ് അങ്കമാലി മുഖ്യാതിഥിയായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ സി. എം. വർഗീസ്,
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ആനി കുഞ്ഞുമോൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ഷബീർ അലി, മറ്റു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഐസിഡിഎസ് സൂപ്പർ വൈസർ ഡോ. സീന എന്നിവർ സംസാരിച്ചു.
തുടർന്ന് അങ്കണവാടി പ്രവർത്തകർ അവരിപ്പിച്ച കലാപരിപാടികൾ നടന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു തുടങ്ങിയ വനിത വ്യവസായസംരംഭങ്ങൾക്ക് ഒരു വിപണന വേദി ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ നടത്തുന്ന വിപണന മേളയിൽ മുപ്പതോളം സ്റ്റാളുകൾ ഉണ്ട്.