നെ​ടു​മ്പാ​ശേ​രി: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 73 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. ഒ​രു യു​വ​തി​യ​ട​ക്കം മൂ​ന്നു യാ​ത്ര​ക്കാ​രാ​ണ് ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ജി​ദ്ദ​യി​ൽ നി​ന്നും എ​ത്തി​യ യു​വ​തി 361.57 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. എ​ട്ടു വ​ള​ക​ളും ര​ണ്ടു സ്വ​ർ​ണ മാ​ല​ക​ളു​മാ​ണ് ഇ​വ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ഇ​തി​ന് 24,68,908 രൂ​പ വി​ല വ​രും. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ തു​ട​ങ്ങ​വെ മ​ട​ക്കി വി​ളി​ച്ച് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും 151.46 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി സി​റാ​ജു​ദീ​നാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​ർ​ണ മാ​ല​യാ​ണ് ഇ​യാ​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ഇ​തി​നു 11,19,895 രൂ​പ വി​ല വ​രും.

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​നി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 500.87 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു സ്വ​ർ​ണ​മാ​ല​ക​ൾ ആ​റ് വ​ള​ക​ൾ, ഒ​രു ജോ​ഡി പാ​ദ​സ​രം, ഒ​രു സ്വ​ർ​ണ മോ​തി​രം എ​ന്നി​വ​യാ​ണ് ഇ​യാ​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​ന് 37,03,433 ല​ക്ഷം രൂ​പ വി​ല വ​രും.