മഞ്ഞപ്ര സ്വകാര്യ ബസ് സ്റ്റാൻഡിനുള്ള സ്ഥലം : മാലിന്യം തള്ളൽ കേന്ദ്രമാകുന്നു
1452410
Wednesday, September 11, 2024 3:50 AM IST
മഞ്ഞപ്ര: മഞ്ഞപ്രയിൽ സ്വകാര്യ ബസ് സ്റ്റാൻഡിനായി എടുത്തിരിക്കുന്ന സ്ഥലത്തിനു സമീപം മാലിന്യം തള്ളൽ കേന്ദ്രമായി മാറുന്നു. മാലിന്യങ്ങൾ ഇവിടെ ചാക്കുകളിലായി കൂട്ടിയിട്ടിട്ട് മാസങ്ങൾ കഴിഞ്ഞെന്ന് നാട്ടുകാർ ആരോപിച്ചു. നായ്ക്കൾ, പക്ഷികൾ എന്നിവ ഇവ കൊത്തിവലിച്ച് അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. ഇവിടെയെത്തുന്ന നായ്ക്കൾ വഴി യാത്രക്കർക്ക് ബുദ്ധിമുട്ടാകുന്നതായും പരാതിയുണ്ട്.
മഴയത്ത് ഇവിടെനിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുക്കാർ ആരോപിക്കുന്നു. ഈച്ചകളുടെയും കൊതുക്കളുടെയും ആവാസ കേന്ദ്രമായി ഇവിടം മാറി. പ്ലാസ്റ്റിക് മാലിന്യ സഞ്ചികളാണ് അധികവും. എന്നാൽ മൽസ്യ, മാംസ അവിശിഷ്ടങ്ങൾ അടങ്ങിയ ചെറുസഞ്ചികളും ഈ കൂട്ടത്തിലുള്ളതാണ് നായ്ക്കളും മറ്റും ഇവിടെ തമ്പടിച്ച് പോരുന്നതിനാ കാരണം.
വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന സ്വകാര്യ ബസ് സ്റ്റാൻഡ് സ്ഥലം ഇപ്പോൾ വാഹന പാർക്കിംഗിന് ലേലം ചെയ്തു നൽകിയിരിക്കുകയാണ്. ചുറ്റുമതിലും വെയ്റ്റിംഗ് ഷെഡും ബസ് സ്റ്റാൻഡ് കമാനവും ഉള്ള ഇവിടെ ഗേറ്റ് തുറന്ന് കിടക്കുന്ന അവസ്ഥയിലാണ്. 25 വർഷത്തിലധികമായി ബസ് സ്റ്റാൻഡ് മഞ്ഞപ്രയിൽ വന്നിട്ട്. എന്നാൽ ഇതുവരെ ഇവിടെ ബസുകൾ കയറിയിട്ടില്ല.
പകർച്ചവ്യാധി നിവാരണത്തിനെതിരെ അധികൃതർ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഇവിടുത്തെ മാലിന്യക്കൂമ്പാരം മാസങ്ങൾ പിന്നിട്ടിട്ടും നീക്കം ചെയ്യാൻ യാതൊരും നടപടിയും എടുക്കുന്നില്ലെന്ന് ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റി ആരോപിച്ചു.