കി​ഴ​ക്ക​മ്പ​ലം: ക​ർ​ഷ​ക​രെ ആ​ദ​രി​ച്ച് ട്വ​ന്‍റി 20 ഓ​ണാ​ഘോ​ഷം. കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 15 ലെ ​ഓ​ണാ​ഘോ​ഷ​മാ​ണ് ഇ​ക്കു​റി ക​ർ​ഷ​ക​ർ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ആ​ഘോ​ഷ​മാ​ക്കി​യ​ത്. ട്വ​ന്‍റി 20 പാ​ർ​ട്ടി ഉ​പാ​ധ്യ​ക്ഷ​ൻ വി. ​ഗോ​പ​കു​മാ​ർ പ​രി​പാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ 15-ാം വാ​ർ​ഡി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ണി​യോ​ടി​ക്ക​ൽ കെ.​കെ. പീ​റ്റ​റി​നെ ഫാ​ക്ട് റി​ട്ടേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചും മെ​മ​ന്‍റോ ന​ൽ​കി​യും ആ​ദ​രി​ച്ചു. വാ​ർ​ഡി​ലെ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ​യും ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ജി​ജോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.