ആദ്യ പെൻഷൻ വയനാട് ദുരിതാശ്വാസ നിധിയിലേക്ക്
1452692
Thursday, September 12, 2024 4:05 AM IST
മൂവാറ്റുപുഴ: സീനിയർ സൂപ്രണ്ടായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽനിന്നും വിരമിച്ച എ.ടി. രാജീവ് തന്റെ ആദ്യ പെൻഷൻ തുകയായ 55625 രൂപ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാന നൽകി. മൂവാറ്റുപുഴ ജില്ല ട്രഷറി ഓഫീസിൽ നടന്ന ചടങ്ങിൽ ചെക്ക് അസിസ്റ്റന്റ് ട്രഷറി ഓഫീസർമാരായ പി.വി. നൈജി,
ആശ അരവിന്ദ് എന്നിവർക്ക് കൈമാറി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂവാറ്റുപുഴ നോർത്ത് യൂണിറ്റ് അംഗമാണ് എ.ടി. രാജീവ്. ചടങ്ങിൽ വിആർഎ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു.