റിട്ടയേർഡ് അധ്യാപിക കിണറ്റിൽ വീണു മരിച്ചു
1452300
Tuesday, September 10, 2024 10:54 PM IST
പെരുന്പാവൂർ: റിട്ടയേർഡ് അധ്യാപിക കിണറ്റിൽ വീണു മരിച്ചു. ആലുവ സെന്റ് ഫ്രാൻസീസ് എച്ച്എസ്എസിലെ റിട്ടയേർഡ് അധ്യാപിക വല്ലം ഫൊറോന പള്ളിക്ക് സമീപം ഇടപ്പുളവൻ വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ ഹാൻസി സെബാസ്റ്റ്യൻ (64) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ഭർത്താവ് സെബാസ്റ്റ്യൻ പ്രഭാത സവാരിക്ക് പോയ ശേഷം തിരികെ എത്തിയപ്പോൾ ഹാൻസിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്.
വീട്ടിലെ 25 അടിയോളം താഴ്ച്ചയുള്ള കിണറ്റിലേക്ക് വീണാണ് അപകടം. കിണറ്റിൽ ആറടിയിലേറെ വെള്ളമുണ്ടായിരുന്നു. പെരുന്പാവൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മക്കൾ: സ്റ്റീഫൻ, സ്റ്റിവിൻ, സ്നേഹ. മരുമക്കൾ: ആഷിത, ആഗ്നസ്, ഡോണ്‍ ബോസ്ക്കോ.