സ്വ​ദേ​ശ് മെ​ഗാ ക്വി​സ് മ​ത്സ​രം ന​ട​ത്തി
Wednesday, August 21, 2024 4:14 AM IST
കോ​ത​മം​ഗ​ലം: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭാ​ര​ത ദേ​ശീ​യ​പ്ര​സ്ഥാ​ന​ങ്ങ​ൾ, സ്വാ​ത​ന്ത്ര​സ​മ​ര ച​രി​ത്ര​ത്തി​ലെ ഉ​ജ്ജ്വ​ല ഏ​ടു​ക​ൾ എ​ന്നി​വ​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ സ്വ​ദേ​ശ് മെ​ഗാ ക്വി​സ് മ​ത്സ​രം ന​ട​ത്തി.

ഉ​പ​ജി​ല്ലാ​ത​ല മ​ത്സ​രം കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കെ​പി​എ​സ്ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​മോ​ൻ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജു ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം വി​ൻ​സ​ന്‍റ് ജോ​സ​ഫ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം രാ​മ​ല്ലൂ​ർ എ​സ്എ​ച്ച് എ​ൽ​പി സ്കൂ​ളി​ലെ അ​ഡ്രി​യാ​നോ സ​ജീ​ഷ്, ര​ണ്ടാം സ്ഥാ​നം പൈ​ങ്ങോ​ട്ടു​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ലെ ഇ​മ്മാ​നു​വേ​ൽ ജോ​മി, മൂ​ന്നാം സ്ഥാ​നം കാ​ര​ക്കു​ന്നം എ​ഫ്എ​ൽ പി.​എ​സ്. ദ​യ​ൻ സു​ജി​ത്ത് എ​ന്നി​വ​ർ നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് യു​പി സ്കൂ​ളി​ലെ നി​വേ​ദ്യ പ്ര​വീ​ണ്‍, ര​ണ്ടാം സ്ഥാ​നം തൃ​ക്കാ​രി​യൂ​ർ എ​ച്ച്എ​സ്എ​സ്യു​പി സ്കൂ​ളി​ലെ അ​ക്ഷ​യ് ആ​ർ. നാ​യ​ർ, മൂ​ന്നാം സ്ഥാ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് യു​പി​എ​സി​ലെ ജാ​സിം ബി​ൻ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ നേ​ടി.


ഹൈ​സ്കൂ​ൾ വി​ഭാ​ഗം കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സി​ലെ അ​ലോ​ക് അ​ഭി​ലാ​ഷ്, ചേ​ത​ൻ രാ​ജ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​വും കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് എ​ച്ച്എ​സി​ലെ വീ​ന​സ് വി. ​ബി​ജു മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ലെ ജെ. ​സ​ന്ധ്യ, ര​ണ്ടാം സ്ഥാ​നം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സി​ലെ അ​നു​മോ​ദ് കൃ​ഷ്ണ രാ​കേ​ഷ്, മൂ​ന്നാം സ്ഥാ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സി​ലെ വൈ​ക പ്ര​സാ​ദ് എ​ന്നി​വ​ർ നേ​ടി.

ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ വി​ജ​യി​ക​ൾ ഉ​പ​ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ടു​ത്ത​മാ​സം ര​ണ്ടി​ന് എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന ജി​ല്ലാ സ്വ​ദേ​ശ് മെ​ഗാ ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.