ദു​രി​ത ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യം ഏ​റ്റു​വാ​ങ്ങി
Wednesday, August 21, 2024 4:14 AM IST
മൂ​വാ​റ്റു​പു​ഴ: വ​യ​നാ​ട്ടി​ലെ ദു​രി​ത ബാ​ധി​ത​ർ​ക്കു​ള്ള എ​ഐ​വൈ​എ​ഫ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സ​ഹാ​യം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. അ​രു​ണ്‍ ഏ​റ്റു​വാ​ങ്ങി. വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​വി​ധ ച​ല​ഞ്ചു​ക​ളി​ലൂ​ടെ​യാ​ണ് എ​ഐ​വൈ​എ​ഫ് പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 10 വീ​ടു​ക​ൾ നി​ർ​മി​ക്കും.


സ്ക്രാ​പ്പ്, പേ​പ്പ​ർ, സ​മ്മാ​ന​ക്കൂ​പ്പ​ണ്‍ തു​ട​ങ്ങി​യ ച​ല​ഞ്ചു​ക​ൾ വ​ഴി​യാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ൽ വി​വി​ധ യൂ​ണി​റ്റു​ക​ൾ പ​ണം ക​ണ്ടെ​ത്തി​യ​ത്. എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൈ​ജു​ൽ പാ​ലി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ബി. നി​സാ​ർ, എ​ൽ.​എ. അ​ജി​ത്, ഗോ​വി​ന്ദ് എ​സ്. കു​ന്നും​പു​റ​ത്ത്, ബേ​സി​ൽ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.