അ​രീ​ക്ക​ൽ വെള്ളച്ചാട്ടത്തിൽ പാ​റ​യി​ൽ വി​ള്ള​ലു​ക​ൾ
Wednesday, August 21, 2024 4:01 AM IST
പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അനൂപ് ജേക്കബ് എംഎൽഎ

പി​റ​വം: പാ​മ്പാ​ക്കു​ട​യി​ലെ അ​രീ​ക്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്ത് പാ​റ​യി​ൽ വി​ള്ള​ലു​ക​ൾ ക​ണ്ട​ത് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ജി​ല്ലാ ക​ള​ക്‌​ട​ർ​ക്ക് ക​ത്ത് ന​ൽ​കി. തു​ട​ർ​ന്ന് ക​ള​ക്‌​ട​ർ​ക്കും ജി​യോ​ള​ജി​സ്റ്റി​നും രാ​മ​മം​ഗ​ലം പോ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​മ​മം​ഗ​ലം പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​രീ​ക്ക​ലി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലേ​ക്കാ​യി ജി​യോ​ള​ജി വ​കു​പ്പി​ലെ ഒ​രു വി​ദ​ഗ്ധ സം​ഘ​ത്തേ​യും അ​തോ​ടൊ​പ്പം തന്നെ ​ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പി​ന്‍റെ വി​ദ​ഗ്ധ സം​ഘ​ത്തെ​ക്കൊ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.