ഡോ​ണ്‍ ബോ​സ്‌​കോ യു​വ​ജ​നകേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, August 21, 2024 4:01 AM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ വ​ള​ര്‍​ന്ന് വ​രു​ന്ന യു​വ ത​ല​മു​റ​യി​ല്‍ പൗ​ര​ത്വ ബോ​ധ​വും സാ​മൂ​ഹി​ക അ​വ​ഗാ​ഹ​വും ഉ​ള​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ള്ളു​രു​ത്തി​യി​ല്‍ ഡോ​ണ്‍ ബോ​സ്‌​കോ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന് തു​ട​ക്ക​മാ​യി.​കൊ​ച്ചി​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​എ. ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​നേ​ഹ ഭ​വ​ന്‍ എ​ക്‌​സി. ഡ​യ​റ​ക്ട​ര്‍. ഫാ. ​പി.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ച്ചി യൂ​ത്ത് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ഭി​ലാ​ഷ്, കൊ​ച്ചി​ന്‍ സി​റ്റി അ​ന​ക്‌​സ് നൈ​റ്റ് ഷെ​ല്‍​ട്ട​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​നോ, ഡോ​ണ്‍ ബോ​സ്‌​കോ ബോ​യ്‌​സ് ഹോം ​ഡ​യ​റ​ക്ട​ര്‍ ഫാ. ​റോ​ണി, യൂ​ത്ത് സെ​ന്‍റ​ര്‍ അ​സി. ഡ​യ​റ​ക്ട​ര്‍ ഐ​സ​ക് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. തു​ട​ര്‍​ന്ന് യു​വ​ജ​ന​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.