കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തി​ലേ​ക്ക് സി​പി​എം മാ​ർ​ച്ച് ന​ട​ത്തി
Wednesday, August 21, 2024 3:44 AM IST
നെ​ടു​മ്പാ​ശേ​രി: കു​ന്നു​ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് സി​പി​എം കു​ന്നു​ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ധാ​ർ​ഷ്ട്യം അ​വ​സാ​നി​പ്പി​ക്കു​ക, ഗ്രാ​മീ​ണ റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക, കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ക,

പ്ര​തി​പ​ക്ഷ മെ​മ്പ​ർ മാ​രോ​ടു​ള്ള വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക, ലൈ​ഫ് പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി ക​ണ്ടെ​ത്തു​ക, പ്ര​തി​പ​ക്ഷ മെ​മ്പ​ർ മാ​രു​ടെ വാ​ർ​ഡു​ക​ളി​ൽ അ​ർ​ഹ​മാ​യ വി​ഹി​തം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്ത​യാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.


പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ഡ്വ. കെ.​എ​സ്. അ​രു​ൺ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ധ വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ. അ​നി​ൽ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി.​ഡി. ജെ​യ്സ​ൺ, സി​പി​എം ഏ​രി​യ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​എ​ൻ. സ​ത്യ​നാ​ഥ​ൻ, എം.​ആ​ർ. സു​രേ​ന്ദ്ര​ൻ, ടി.​എ. ഷ​ബീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.