കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ്: ഒ​രു​ങ്ങി കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സ്
Wednesday, August 21, 2024 3:44 AM IST
കൊ​ച്ചി: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന് ഒ​രു​ങ്ങി കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സ്. ഐ​പി​എ​ല്‍ താ​ര​വും പേ​സ് ബൗ​ള​റു​മാ​യ ബേ​സി​ല്‍ ത​മ്പി​യെ ടീം ​ക്യാ​പ്റ്റ​നാ​യും ര​ഞ്ജി ട്രോ​ഫി താ​രം സെ​ബാ​സ്റ്റ്യ​ന്‍ ആ​ന്‍റ​ണി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യും പ്ര​ഖ്യാ​പി​ച്ചു.

കൊ​ച്ചി ഹോ​ട്ട​ല്‍ ക്രൗ​ണ്‍ പ്ലാ​സ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​വി​ധാ​യ​ക​ന്‍ ബ്ല​സി, ടീം ​ഉ​ട​മ​യും യും ​സിം​ഗി​ൾ ഐ​ഡി കോ ​ഫൗ​ണ്ട​റു​മാ​യ സു​ഭാ​ഷ് മാ​നു​വ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ്, സ​ണ്‍​റൈ​സ​സ് ഹൈ​ദ​രാ​ബാ​ദ് ടീ​മു​ക​ളി​ൽ ക​ളി​ച്ച ബേ​സി​ല്‍ ത​മ്പി ത​ന്നെ​യാ​ണ് ടീ​മി​ന്‍റെ ഐ​ക്ക​ണ്‍ സ്റ്റാ​ർ. കേ​ര​ള​ത്തി​നാ​യി ര​ഞ്ജി ക​ളി​ച്ചി​ട്ടു​ള്ള ലെ​ഫ്റ്റ് ഹാ​ന്‍​ഡ് ബാ​റ്റ്‌​സ്മാ​നാ​യ സെ​ബാ​സ്റ്റ്യ​ന്‍ ആ​ന്‍റ​ണി 12 വ​ര്‍​ഷ​ക്കാ​ലം വി​വി​ധ ടീ​മു​ക​ളു​ടെ കോ​ച്ചാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ച​ട​ങ്ങി​ല്‍ ടീ​മി​ന്‍റെ ലോ​ഗോ​യും ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി. അ​ക്ര​മ​ശാ​ലി​യാ​യ ക​ടു​വ​യെ​യും അ​റ​ബി​ക്ക​ട​ലി​ന്‍റെ റാ​ണി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കൊ​ച്ചി​യു​ടെ പ്ര​തീ​ക​മാ​യ നീ​ല നി​റ​വും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ടീ​മി​ന്‍റെ ലോ​ഗോ ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

കാ​യി​ക മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി വ​ള​ര്‍​ത്താ​ന്‍ ഈ ​ഉ​ദ്യ​മ​ത്തി​ന് ക​ഴി​യു​മെ​ന്നും കേ​ര​ള​ത്തി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍​ക്ക് മി​ക​ച്ച മ​ത്സ​രം കാ​ണാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കാ​ന്‍ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​ന് സാ​ധി​ക്കു​മെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ല​സി പ​റ​ഞ്ഞു.

സു​ഭാ​ഷ് മാ​നു​വ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യു​കെ​യി​ലെ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട് ഈ ​വ​ര്‍​ഷം മു​ത​ല്‍ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​ന്‍റെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹോം ​ഗ്രൗ​ണ്ടാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും ടീം ​മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു.