‘ശന്പളം പിടിച്ചോളൂ, ബ്രേക്കാണു പ്രശ്നം'
Wednesday, August 21, 2024 3:29 AM IST
കെഎ​സ്ആ​ർടിസി ഡ്രൈ​വ​റു​ടെ ക​ത്ത് വൈറൽ

ബോ​ബ​ൻ ബി ​കി​ഴ​ക്കേ​ത്ത​റ

ആ​ലു​വ: ബ​സി​നു ദി​വ​സ​ങ്ങ​ളാ​യി ബ്രേ​ക്കി​ല്ലെ​ന്നും ത​ന്‍റെ ശ​മ്പ​ള​ത്തി​ൽ നി​ന്ന് തു​ക പി​ടി​ച്ചി​ട്ടാ​യാ​ലും പാ​ർ​ട്സ് മാ​റ്റി, യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ ക​ത്ത്. എ​റ​ണാ​കു​ളം- മൂ​ന്നാ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ആ​ർ​പി​എം 476 ബ​സി​ലെ ഡ്രൈ​വ​റാ​ണ് ആ​ലു​വ​യി​ലെ ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​ക്ക് ക​ത്ത് ന​ല്കി​യ​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​മാ​യി ര​ണ്ടും മൂ​ന്നും ഡി​പ്പോ​ക​ളി​ൽ ക​യ​റി ബ്രേ​ക്ക് സെ​റ്റ് ചെ​യ്യു​ക​യാ​ണെ​ന്ന് ക​ത്തി​ൽ ഡ്രൈ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ക​യ​റ്റി​റ​ക്ക​ങ്ങ​ളും വ​ള​വും തി​രി​വും നി​റ​ഞ്ഞ ഹൈ​റേ​ഞ്ച് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​യ​തി​നാ​ൽ എ​ത്ര​യും വേ​ഗം ബ്രേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഡ്രൈ​വ​ർ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ക​ഴി​ഞ്ഞ 19 നു ​ന​ല്കി​യ ക​ത്ത് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വൈ​റ​ലാ​ണി​പ്പോ​ൾ. ബ​സി​ലെ നാ​ല് ച​ക്ര​ങ്ങ​ളു​ടെ​യും ബ്രേ​ക്ക് സ്ലാ​ക്ക​ർ അ​ടി​യ​ന്തി​ര​മാ​യി മാ​റ്റേ​ണ്ട​തു​ണ്ട്. ഇ​തി​ന് വേ​ണ്ട തു​ക ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ലെ​ങ്കി​ൽ ത​വ​ണ​ക​ളാ​യോ ഒ​റ്റ​ത്ത​വ​ണ​യാ​യോ ത​ന്‍റെ ശ​മ്പ​ള​ത്തി​ൽ നി​ന്ന് തു​ക ഈ​ടാ​ക്കി​ക്കൊ​ള്ളാ​നും എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.


സ്വ​ന്തം ജീ​വ​നും യാ​ത്ര​ക്കാ​രു​ടെ ജീ​വ​നും ര​ക്ഷി​ക്കാ​നും അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ സം​ഭ​വി​ക്കാ​വു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ട​വും പ​രി​ഗ​ണി​ച്ചാ​ണ് സ്വ​ന്തം ശ​മ്പ​ളം ന​ൽ​കാ​ൻ ത​യാ​റാ​കു​ന്ന​തെ​ന്നും പ​റ​യു​ന്നു.

റീ ​ക​ണ്ടീ​ഷ​ൻ ചെ​യ്ത് ബ്രേ​ക്ക് സ്ലാ​ക്ക​ർ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് ക​മ്പ​നി​യു​ടെ നി​ർ​ദേ​ശം. ഇ​ത് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ കേ​ടാ​യ ബ്രേ​ക്ക് സ്ലാ​ക്ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.