ചെ​റു​ക​ണ്ണി വ​ല ഉ​പ​യോ​ഗി​ച്ച ബോ​ട്ടും മ​ത്സ്യ​വും പി​ടി​ച്ചെ​ടു​ത്തു
Wednesday, August 21, 2024 3:29 AM IST
2000 കി​ലോ ചെ​റു​മീ​ൻ ക​ണ്ടെ​ടു​ത്തു

വൈ​പ്പി​ൻ: പെ​ലാ​ജി​ക് വ​ല​ക്ക് പു​റ​മെ അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ലും ചെ​റി​യ ക​ണ്ണി​ക​ൾ ഉ​ള്ള വ​ല​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ട്ടു​ക​ൾ​ക്കെ​തി​രെ​യും ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു മ​ത്സ്യ ബ​ന്ധ​ന ബോ​ട്ട് തി​ങ്ക​ളാ​ഴ്ച പി​ടി​കൂ​ടി 2.5 ല​ക്ഷം രൂ​പ പി​ഴ​യ​ട​പ്പി​ച്ചു.

മു​ന​മ്പം ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ജി​റ എ​ന്ന ബോ​ട്ട് ആ​ണ് ചെ​റു ക​ണ്ണി​ക​ൾ ഉ​ള്ള വ​ല ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് ഫി​ഷ​റീ​സ് - മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടീം ​പി​ടി​കൂ​ടി​യ​ത്.


പി​ഴ​യ്ക്ക് പു​റ​മെ ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ത്സ്യം ലേ​ലം ചെ​യ്ത് 21,000 രൂ​പ വേ​റെ​യും സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​ച്ചു. 2,000 കി​ലോ ചെ​റു മ​ത്സ്യം ക​ട​ലി​ൽ ക​ള​ഞ്ഞു. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​ബെ​ൻ​സ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ,എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ സി​ന്ധു പി.​പി. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു മെ ​ന്ന് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി. അ​നീ​ഷ് അ​റി​യി​ച്ചു.