ജെറി അമല്‍ദേവിനെ ആദരിച്ചു
Wednesday, August 21, 2024 3:29 AM IST
കൊ​ച്ചി: ശ​താ​ഭി​ഷി​ക്ത​നാ​യ മ​ല​യാ​ള ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ജെ​റി അ​മ​ല്‍​ദേ​വി​ന് ആ​ദ​ര​മൊ​രു​ക്കി മ​ല​യാ​ള പി​ന്ന​ണി ഗാ​യ​ക​രു​ടെ സം​ഘ​ട​ന​യാ​യ ' സ​മം '.

കൊ​ച്ചി​ന്‍ ഐ​എം​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ(​പി​ആ​ര്‍​സി ഐ) ​കൊ​ച്ചി​ന്‍ ചാ​പ്റ്റ​ര്‍, ഡ​യ​മ​ണ്ട് സ്പൂ​ണ്‍ പ്രീ​മി​യം വെ​ഡ്ഡിം​ഗ് എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്ന് ക​ലൂ​ര്‍ ഐ​എം​എ ഹൗ​സി​ല്‍ ന​ട​ന്ന ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങി​ല്‍ ഗാ​യ​ക​രാ​യ കെ.​എ​സ്. ചി​ത്ര, കെ.​ജി. മാ​ര്‍​ക്കോ​സ്, കൃ​ഷ്ണ ച​ന്ദ്ര​ന്‍, ല​തി​ക എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ​മ​ത്തി​ന്‍റെ ഉ​പ​ഹാ​രം കൈ​മാ​റി ആ​ദ​രി​ച്ചു.


മാ​ക്ട ഫെ​ഡ​റേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും സം​വി​ധാ​യ​ക​നു​മാ​യ എം. ​പ​ത്മ​കു​മാ​ര്‍, ന​ട​ന്‍ ശ​ങ്ക​ര്‍, ഗാ​യ​ക​ന്‍ കെ.​ജി. മാ​ര്‍​ക്കോ​സ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ജെ​റി അ​മ​ല്‍ ദേ​വ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച സൂ​പ്പ​ര്‍ ഹി​റ്റ് ഗാ​ന​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​ക്കൊ​ണ്ട് ഒ​രു​ക്കി​യ സാ​ന്ദ്ര​ല​യം സം​ഗീ​ത പ​രി​പാ​ടി​യും ന​ട​ന്നു.