കൊച്ചി വിമാനത്താവളത്തിൽ ഒരു കോടി‍യുടെ കള്ളക്കടത്ത് സാമഗ്രികൾ പിടികൂടി
Wednesday, August 21, 2024 3:29 AM IST
തമിഴ്നാട് സ്വദേശികളായ മൂന്നുപേർ പിടിയിൽ

നെ​ടു​മ്പാ​ശേ​രി: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ വി​ല വ​രു​ന്ന ക​ള്ള​ക്ക​ട​ത്ത് സാ​ധ​ന​ങ്ങ​ൾ ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സെ​യ്ദ്, ന​വാ​സ്, ജ​യ്നു​ല്ലാ​ബ്ദീ​ൻ എ​ന്നി​വ​രാ​ണ് നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​സ്തു​ക്ക​ളു​മാ​യി ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ്വ​ർ​ണ​ത്തി​നു പു​റ​മെ ഐ​ഫോ​ൺ, ഡ്രോ​ൺ, ആ​പ്പി​ൾ വാ​ച്ച്, ലാ​പ്ടോ​പ്പ് തു​ട​ങ്ങി​യ​വ​യും ഇ​വ​രി​ൽ നി​ന്നു പി​ടി​കൂ​ടി.

150 ഗ്രാം ​തൂ​ക്ക​മു​ള്ള ര​ണ്ടു സ്വ​ർ​ണ മാ​ല​ക​ൾ, നാ​ല് ഡ്രോ​ൺ കാ​മ​റ​ക​ൾ, ഐ​ഫോ​ൺ 15 പ്രോ​മാ​ക്സ് 12 എ​ണ്ണം, ര​ണ്ട് ആ​പ്പി​ൾ വാ​ച്ചു​ക​ൾ, ഐ​ഫോ​ൺ 13 പ്രോ 11 ​എ​ണ്ണം, 12 ലാ​പ്ടോ​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​യ്ക്ക് 40 ല​ക്ഷം രൂ​പ വി​ല​വ​രും.


ന​വാ​സി​ന്‍റെ പ​ക്ക​ൽ​നി​ന്ന് 34.46 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. 105 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​മാ​ല, ഒ​രു ഡ്രോ​ൺ കാ​മ​റ, ഐ​ഫോ​ൺ 12 പ്രൊ 15 ​എ​ണ്ണം, ഐ​ഫോ​ൺ 15 പ്രോ 15 ​എ​ണ്ണം, 15 പ്രോ ​മാ​ക്സ് നാ​ല് എ​ണ്ണം, ഗൂ​ഗി​ൾ പി​ക്സ​ൽ 8 അ​ഞ്ച് എ​ണ്ണം, ഗൂ​ഗി​ൾ പി​ക്സ​ൽ 7 പ്രോ ​മൂ​ന്ന് എ​ണ്ണം, 9 ലാ​പ്ടോ​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ജ​യ്നു​ല്ലാ​ബ്ദീ​നി​ൽ​നി​ന്ന് 101 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​മാ​ല, ര​ണ്ട് ഡ്രോ​ൺ കാ​മ​റ​ക​ൾ, പ​ത്ത് ഐ​ഫോ​ൺ 13 പ്രോ ​മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ആ​റ് ഐ​ഫോ​ൺ 15 പ്രോ ​മാ​ക്സ് , ആ​റ് ഐ​ഫോ​ൺ 15 പ്രോ, ​ര​ണ്ട് ആ​പ്പി​ൾ വാ​ച്ചു​ക​ൾ, ഒ​ൻ​പ​ത് ലാ​പ്ടോ​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​യ്ക്ക് വി​പ​ണി​യി​ൽ 30.10 ല​ക്ഷം രൂ​പ വി​ല​വ​രും.