മ​ര​ണ​ത്തി​ലും അ​പ്പ​യു​ടെ കൈ​വി​ടാ​തെ ത​ക്കു​ടു
Friday, June 14, 2024 4:49 AM IST
കൊ​ച്ചി: ബു​ധ​നാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി അ​പ്പ​യ്‌​ക്കൊ​പ്പം സ്‌​കൂ​ട്ട​റി​ലേ​ക്ക് ക​യ​റു​മ്പോ​ള്‍ ഡെ​ന്നി​സ​ണ്‍ എ​ന്ന ത​ക്കു​ടു പ​തി​വി​ലും ഉ​ന്മേ​ഷ​വാ​നാ​യി​രു​ന്നു. ചേ​ച്ചി ഡെ​ന്‍​സി​യോ​ട് ഉ​റ​ങ്ങ​ല്ലേ, ഞ​ങ്ങ​ള്‍ ഭ​ക്ഷ​ണ​വു​മാ​യി ഇ​പ്പോ​ള്‍ എ​ത്താം എ​ന്നു പ​റ​ഞ്ഞാ​ണ് അ​വ​ന്‍ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​ത്. പ​ക്ഷേ ത​ക്കു​ടു​വി​ന്‍റെ​യും അ​പ്പ​യു​ടെ​യും അ​വ​സാ​ന​യാ​ത്ര​യാ​കും അ​തെ​ന്ന് അ​വ​രാ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല.

ബു​ധ​നാ​ഴ്ച രാ​ത്രി ത​മ്മ​നം പൊ​ന്നു​രു​ന്നി റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ചു മ​രി​ച്ച ത​ക്കു​ടു​വി​നും അ​പ്പ ഡെ​ന്നി​ക്കും കു​ടും​ബം അ​ന്ത്യ​യാ​ത്ര ന​ല്‍​കി​യ രം​ഗം ക​ണ്ടു​നി​ന്ന​വ​രെ ക​ണ്ണു​നീ​രി​ലാ​ഴ്ത്തി.

മ​ക്ക​ളു​ടെ ഇ​ഷ്ട​ങ്ങ​ള്‍​ക്ക് എ​പ്പോ​ഴും മു​ന്‍​തൂ​ക്കം ന​ല്‍​കി​യി​രു​ന്ന ഡെ​ന്നി അ​വ​ര്‍ പ​റ​യു​ന്ന​തെ​ന്തും വാ​ങ്ങി ന​ല്‍​കു​മാ​യി​രു​ന്നു. മു​ന്തി​യ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് മ​ക്ക​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണം വാ​ങ്ങി​ക്കൊ​ണ്ടു വ​ന്ന് എ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രു​ന്നു ക​ഴി​ക്കു​ന്ന ശീ​ലം പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും ക​ട​വ​ന്ത്ര​യി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങി തി​രി​ച്ചു വ​രും​വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ത​ക്കു​ടു അ​പ്പ​യ്‌​ക്കൊ​പ്പം എ​വി​ടെ​യും പോ​കാ​ന്‍ മു​ന്നി​ലു​ണ്ടാ​കും. അ​ത് ചെ​റി​യ യാ​ത്ര​യാ​ണെ​ങ്കി​ല്‍ പോ​ലും അ​പ്പാ ഞാ​നും വ​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് വ​ണ്ടി​യി​ല്‍ ക​യ​റു​ന്ന ശീ​ലം ഉ​ണ്ടെ​ന്ന് ഡെ​ന്നി​യു​ടെ ബ​ന്ധു​ക്ക​ളാ​യ രാ​ജേ​ഷും സിം​ഗും പ​റ​ഞ്ഞു. അ​ച്ഛ​നെ​യും മ​ക​നെ​യും ഒ​രു​മി​ച്ച​ല്ലാ​തെ കാ​ണു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണ്.

ഭ​ര്‍​ത്താ​വി​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണ വാ​ര്‍​ത്ത​യ​റി​ഞ്ഞ് ഡെ​ന്നി​യു​ടെ ഭാ​ര്യ സോ​ണി​യ കു​ഴ​ഞ്ഞു വീ​ണു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. ഡെ​ന്നി​സ​ണ്‍ പ​ഠ​ന​ത്തി​ലും മി​ക​വു പു​ല​ര്‍​ത്തി​യി​രു​ന്നു.

ആ​റാം ക്ലാ​സി​ലേ​ക്ക് എ​ത്തി​യി​ട്ട് ദി​വ​സ​ങ്ങ​ളെ ആ​യി​ട്ടു​ള്ളൂ​വെ​ങ്കി​ലും അ​വ​ന്‍ എ​ല്ലാ​വ​രു​ടെ​യും ക​ണ്ണി​ലു​ണ്ണി​യാ​യി​രു​ന്നു​വെ​ന്ന് പൊ​ന്നു​രു​ന്നി സി.​കെ.​സി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ പ​റ​ഞ്ഞു. ഹോ​ട്ട​ല്‍ ബി​സി​ന​സ് ന​ട​ത്തു​ന്ന ഡെ​ന്നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ക​ട​വ​ന്ത്ര​യി​ല്‍ മെ​ന്‍​സ് ഹോ​സ്റ്റ​ലു​മു​ണ്ട്.

ഫോട്ടോ: അപകടത്തിൽ മ​രി​ച്ച അ​ച്ഛ​നും മ​ക​നും സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും അപകമു ണ്ടാക്കിയ കാറും പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേഷ​നി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍.