തൃക്കരിപ്പൂർ: കുടുംബശ്രീ സംസ്ഥാന കലോത്സവ ജേതാക്കളെ തൃക്കരിപ്പൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ സിഡിഎസ് അധ്യക്ഷ എം.മാലതി അധ്യക്ഷതവഹിച്ചു.
പഞ്ചായത്തംഗങ്ങളായ എം.സൗദ, കെ.വി.കാർത്യായനി, കെ.എം.ഫരീദ, എം.ഷൈമ, അസി.സെക്രട്ടറി പി. അരവിന്ദൻ, സിഡിഎസ് ഉപാധ്യക്ഷ എം.ഖൈറുന്നീസ, ടി.ശ്യാമള, എം.ശ്രീജ എന്നിവർ പ്രസംഗിച്ചു.