ന​ഗ​ര​ത്തി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പാ​ഴ്​മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്നു
Wednesday, June 19, 2024 6:11 AM IST
മൂ​വാ​റ്റു​പു​ഴ : ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന പാ​ഴ്മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളൂ​ർ​ക്കു​ന്നം പ്ര​സ് ക്ല​ബി​ന് സ​മീ​പം അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ന്നി​രു​ന്ന മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്തു. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​ച്ചാ​ണ് മു​റി​ച്ച് മാ​റ്റി​യ​ത്. അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്ക​ണ​മെ​ന്ന റ​വ​ന്യു വ​കു​പ്പി​ന്‍റെ​യും, ത​ഹ​സീ​ൽ​ദാ​രു​ടെ​യും ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ഐ​എ​ജി (ഇ​ന്‍റ​ർ ഏ​ജ​ൻ​സി ഗ്രൂ​പ്പ്)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രം മു​റി​ച്ച് നീ​ക്കി​യ​ത്.

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മ​രം ചു​വ​ട്ടി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി ബ​ല​ക്ഷ​യം സം​ഭ​വി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തി​രു​ന്നു. അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ പാ​ഴ്മ​ര​ത്തെ കു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക​യി​ൽ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.


താ​ലൂ​ക്ക് ഐ​എ​ജി ക​ണ്‍​വീ​ന​ർ ന​സീ​ർ അ​ലി​യാ​ർ, റെ​സ്ക്യൂ വി​ദ​ഗ്ധ​ൻ ഷാ​ജി സെ​യ്ത് മു​ഹ​മ്മ​ദ്, വി.​കെ. ന​ജീ​ബ്, ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ മ​ഹേ​ഷ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഹം​സ, വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ മ​രം മു​റി​ക്കലി​ന് നേ​തൃ​ത്വം ന​ൽ​കി.