കാലാനിമറ്റം പെരുവേലി തോടിന് പുതുജീവനുമായി ഓപ്പറേഷൻ വാഹിനി
1430597
Friday, June 21, 2024 5:14 AM IST
ഇലഞ്ഞി: ആലപുരം കാലാനിമറ്റം പെരുവേലി തോടിന് പുതുജീവനുമായി ഓപ്പറേഷൻ വാഹിനി. മൈനർ ഇറിഗേഷൻ വകുപ്പിന്റെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഓപ്പറേഷൻ വാഹിനി പദ്ധതിയിലൂടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വെള്ളക്കെട്ട് മൂലം ഇല്ലാതായിപോയ ആലപുരം പാടശേഖരങ്ങളിൽ വീണ്ടും കൃഷിചെയ്യുന്നതിനുള്ള അവസരമാണ് ഒരുങ്ങുന്നത്.
കർഷകരും, ഭൂവുടമകളും, സമീപവാസികളും പാന്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മുത്തോലപുരം ഡിവിഷൻ അംഗം ഡോജിൻ ജോണിന് പരാതി നൽകിയിരുന്നു.
ഇക്കാര്യം മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയിൽപ്പെടുത്തി മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയറുടെ മേൽനോട്ടത്തിൽ ഫ്ലോട്ടിംഗ് ഹിറ്റാച്ചി ഉപയോഗിച്ച് ഒഴുക്ക് തടസപ്പെടുത്തിയിരുന്ന ചെളിയും, പോളകളും മറ്റു തടസങ്ങളും നീക്കം ചെയ്തു.