നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയില്‍
1430363
Thursday, June 20, 2024 4:38 AM IST
അങ്കമാലി: രണ്ടായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ പോലീസ് പിടിയില്‍. അങ്കമാലി മുണ്ടാടന്‍ വീട്ടില്‍ കുര്യന് (68) ആണ് പിടിയിലായത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് ഹാന്‍സ് കണ്ടെത്തിയത്. വന്‍ വിലയ്ക്ക് യുവാക്കള്‍ക്കിടയിലാണ് വിൽപ്പന.
ഇതരസംസ്ഥാനങ്ങളില്‍നിന്നും പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളിലാണ് ഹാന്‍സ് എത്തിച്ചിരുന്നത്. അങ്കമാലി പഴയ മാര്‍ക്കറ്റ് പരിസരത്തു നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സബ് ഇന്‍സ്പെക്ടര്‍ എന്‍.എസ്. റോയി, എഎസ്ഐ സജീഷ്, സീനിയര്‍ സിപിഓമാരായ പി.ജെ. ജോമോന്, അജിത തിലകന്, സി.എസ്. അനില്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.